rayamangalam
കോളേജ് ജംഗ്ഷൻ - എം.സി റോഡ് കനാൽ ബണ്ട് റോഡ് നവീകരണ നിർമ്മാണം രായമംഗലം പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. അജയകുമാർ ഉദ്ഘാടനം ചെയ്യുന്നു

പെരുമ്പാവൂർ: രായമംഗലം പഞ്ചായത്തിലെ കോളേജ് ജംഗ്ഷൻ എം.സി റോഡ് കനാൽ ബണ്ട് 34 ലക്ഷം രൂപയ്ക്ക് നിലവാരം കൂട്ടി നിർമ്മിക്കുന്നു. ആധുനിക യന്ത്ര സംവിധാനം ഉപയോഗിച്ച് വീതിയും കനവും കൂട്ടി സിഗ്നൽ സംവിധാനത്തോടെയാണ് പണി പൂർത്തിയാക്കുക. പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. അജയകുമാർ നിർമ്മാണോദ്ഘാടനം നടത്തി. വൈസ് പ്രസിഡന്റ് ദീപ ജോയി അദ്ധ്യക്ഷയായി. സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ ബിജു കുര്യാക്കോസ്, സ്മിത അനിൽകുമാർ, മെമ്പർമാരായ എൻ.എസ്. സുബിൻ, മിനി ജോയ്, ബിജി പ്രകാശ്, ടിൻസി ബാബു, മിനി നാരായണൻകുട്ടി, കെ.എൻ. ഉഷാദേവി, എ.ഇ.ജി സുഭാഷ്, കീഴില്ലം സഹകരണ ബാങ്ക് പ്രസിഡന്റ് പി.കെ. സുകുമാരൻ എന്നിവർ സംസാരിച്ചു.