alfa

പറവൂർ: ആൽഫ പാലിയേറ്റീവ് കെയർ പറവൂർ സാന്ത്വനകണ്ണിയുടെ പതിനൊന്നാം വാർഷികവും സാന്ത്വന സംഗമവും പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.ബി. സ്യമന്തഭദ്രൻ അദ്ധ്യക്ഷനായി. എച്ച് ഫോർ എച്ച് പ്രസിഡന്റ് ഡോ. മനു പി. വിശ്വം, ഡോ. ജോസ് ബാബു, കെ.എസ്. ഷാജി, ഷാരോൺ പനക്കൽ തുടങ്ങിയവർ സംസാരിച്ചു. സാജൻ പള്ളുരുത്തി, ഷിബു പുലർക്കാഴ്ച, ഹരി കണ്ടംമുറി എന്നിവരുടെ നേതൃത്വത്തിൽ കലാവിരുന്നും നടന്നു.