ആലുവ: പ്രതികൂല സാഹചര്യത്തിൽ പഠനം പാതിവഴിയിൽ മുടങ്ങിയ വിദ്യാർത്ഥികളെ പരീക്ഷയെഴുതാൻ പ്രാപ്തരാക്കുന്ന ഹോപ്പ് പദ്ധതിയുടെ പുതിയ അദ്ധ്യയന വർഷത്തിന് റൂറൽ ജില്ലയിൽ തുടക്കമായി. ജില്ലാ പൊലീസ് ആസ്ഥാനത്ത് നടന്ന 'പ്രതീക്ഷോത്സവം 2025' ജില്ലാ പൊലീസ് മേധാവി എം. ഹേമലത ഉദ്ഘാടനം ചെയ്തു.
അഡിഷണൽ എസ്.പി എം. കൃഷ്ണൻ അദ്ധ്യക്ഷനായി. സോഷ്യൽ പൊലീസിംഗ് സബ് ഇൻസ്പെക്ടർ പി.എസ്. അഷറഫ്, ഹോപ്പ് ജില്ലാ കോഡിനേറ്റർ കെ.ആർ. ബിനീഷ്, അസി. കോഡിനേറ്റർ സി.ജെ. ജിജിൻ, എ.എസ്.ഐ എം. ആർ. രാജേഷ്, എ.ടി. ബൈജു തുടങ്ങിയവർ സംസാരിച്ചു. ഹോപ്പ് അദ്ധ്യാപകരായ ഓമന കുഞ്ഞമ്മ, ബി.എസ് സിന്ദു, എൻ.കെ. വിദ്യമോൾ എന്നിവരെ ആദരിച്ചു.
ഹോപ്പ് പദ്ധതി പ്രകാരം കഴിഞ്ഞവർഷം പരീക്ഷ എഴുതി വിജയം നേടിയവരെ അനുമോദിച്ചു. ഈ വർഷം എസ്.എസ്.എൽ.സി - പ്ലസ് ടു പരീക്ഷകൾക്ക് 68 വിദ്യാർത്ഥികളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.