gautam-krishna
ഗൗതം കൃഷ്ണ

പറവൂർ: ബംഗളൂരുവിൽനിന്ന് രാസലഹരിയുമായി പറവൂരിലെത്തിയ മൂന്ന് യുവാക്കൾ പിടിയിൽ. പള്ളിപ്പുറത്ത് വാടകയ്ക്ക് താമസിക്കുന്ന മണ്ണുത്തി മുളയം തൃക്കുകാരൻവീട്ടിൽ ജിതിൻ ജോസഫ് (28), പള്ളിപ്പുറം കോലോത്തുംകടവ് തെക്കേടത്തുവീട്ടിൽ ഗൗതം കൃഷ്ണ (22), കോലോത്തുംകടവ് മണ്ണുംതറ സുമിത്ത് (27) എന്നിവരെയാണ് റൂറൽ ജില്ലാ ഡാൻസാഫ് ടീമും വടക്കേക്കര പൊലീസും ചേർന്ന് പിടികൂടിയത്. ഇവരിൽനിന്ന് 265 ഗ്രാം ഹാഷിഷ് ഓയിൽ കണ്ടെടുത്തു.

പ്രത്യേകം കവറിൽ പായ്ക്കുചെയ്താണ് മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്. പിടികൂടിയ ഹാഷിഷ് ഓയിലിന് ഗ്രാമിന് 5,000രൂപവിലവരും.

jithin-joseph
ജിതിൻ ജോസഫ്

ബംഗളൂരുവിൽനിന്ന് തൃശൂർ റെയിൽവേ സ്റ്രേഷനിൽ ഇറങ്ങി ഓട്ടോറിക്ഷയിൽ പറവൂരിലേക്ക് വരുമ്പോൾ രഹസ്യവിവരത്തെ തുടർന്ന് മൂത്തകുന്നം പാലത്തിന് സമീപത്ത് വച്ചാണ് പിടികൂടിയത്. ഇവരിൽനിന്ന് ലഹരി വാങ്ങുന്നവരെക്കുറിച്ചും അന്വേഷണം ആരംഭിച്ചു. ഡാൻസാഫ് ടീമിനെ കൂടാതെ നർക്കോട്ടിക് സെൽ ഡിവൈ.എസ്.പി ജെ. ഉമേഷ്‌കുമാർ, മുനമ്പം ഡിവൈ.എസ്.പി എസ്. ജയകൃഷ്ണൻ, വടക്കേക്കര ഇൻസ്പെക്ടർ കെ.ആർ ബിജു എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

sumith
സുമിത്ത്