കോലഞ്ചേരി: സി.ബി.എസ്.ഇ കൊച്ചി സഹോദയ സ്‌കൂൾ കോംപ്ലക്‌സ് കലോത്സവത്തിൽ 140 ഇനങ്ങളിൽ 136 മത്സരങ്ങൾ പൂർത്തിയായപ്പോൾ വൈറ്റില ടോക് എച്ച് പബ്ലിക് സ്‌കൂൾ 739 പോയിന്റുമായി മുന്നേറ്റം തുടരുന്നു. 674 പോയിന്റുമായി ഭവൻസ് ആദർശ വിദ്യാലയ രണ്ടാം സ്ഥാനത്തും 657 പോയിന്റുമായി വടുതല ചിന്മയ വിദ്യാലയ മൂന്നാം സ്ഥാനത്തുമാണ്.
രണ്ടാം ദിവസമായ ഇന്നലെ ഗ്രൂപ്പിനങ്ങളാണ് നടന്നത്. കലോത്സവം ഇന്ന് സമാപിക്കും.
ഉച്ചയ്ക്ക് 2ന് സമാപനസമ്മേളനം കൊച്ചി സഹോദയ പ്രസിഡന്റ് വിജുമോൻ കെ. മാത്യു ഉദ്ഘാടനം ചെയ്യും. സെക്രട്ടറി വി. പ്രതിഭ, ട്രഷറർ ഇ. പാർവതി, വൈസ് പ്രസിഡന്റ് രാഖി പ്രിൻസ്, കൺവീനർമാരായ ആർ.കെ. മോസസ്, ടെസ്സി ജോസ് എന്നിവർ പങ്കെടുക്കും.