hospital

കൊച്ചി: പി.ഡി.പി ചെയർമാൻ അബ്ദുൾ നാസർ മഅ്ദനി എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ ചികിത്സയിൽ തുടരുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ വൃക്ക മാറ്റിവയ്‌ക്കലിനു വിധേയനായിരുന്നു അദ്ദേഹം. രക്തസമ്മർദ്ദം കുറയൽ,ശ്വാസതടസം,ഹൃദയമിടിപ്പ് കൂടൽ,ഡയബറ്റിക് ന്യൂറോപ്പതി മൂലം ശരീരത്തിലെ രക്തയോട്ടത്തിലുണ്ടായ തകരാറുകൾ കാരണമാണ് മഅ്ദനിയെ വെള്ളിയാഴ്ച രാത്രി വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഭാര്യ സൂഫിയ, പി.ഡി.പി സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് റജീബ്, സലിം ബാബു എന്നിവർ അദ്ദേഹത്തോടൊപ്പമുണ്ട്.