mrd

മരട്: മരടിൽ വാഹനങ്ങളുടെ കൂട്ടയിടിയെത്തുടർന്ന് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ബൈക്ക് യാത്രികൻ മരിച്ചു. കുണ്ടന്നൂർ വാലിയേക്കരി നികർത്തിൽ വി.ജി. ഭാഗ്യനാഥ് (54) ആണ് മരിച്ചത്.
മൂന്നിന് വൈകിട്ട് 6.15ഓടെ മരട് കൊട്ടാരം ജംഗ്ഷൻ കഴിഞ്ഞ് പാണ്ഡവത്ത് ക്ഷേത്രം വരെയുള്ള ഭാഗത്ത് വാഹനങ്ങളിൽ കാർ ഇടിച്ചുണ്ടായ അപകടത്തിൽ, കാർ ആദ്യം ഇടിച്ചത് ഭാഗ്യനാഥ് സഞ്ചരിച്ച ബൈക്കിലായിരുന്നു. ഇടിയുടെ ആഘാതത്തിൽ താഴെ വീണ ഭാഗ്യനാഥിന്റെ ശരീരത്തിലൂടെ കാർ കയറിയിറങ്ങി. ഗുരുതര പരിക്കേറ്റ ഭാഗ്യനാഥ് നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരിരുന്നു. സംസ്‌കാരം ഇന്ന് രാവിലെ 11ന് നെട്ടൂർ ശാന്തിവനത്തിൽ. ഭാര്യ: ഷിദ. മക്കൾ: ഹരി ബി.നാഥ്, ഗൗരി മിത്ര.