george
വനത്തിൽ കുടുങ്ങിയ ജോർജിനെ തിരികെ കൊണ്ടുവരുന്നു

കോതമംഗലം: വടാട്ടുപാറയിൽ വിറക് ശേഖരിക്കാൻ പോയ വൃദ്ധൻ വഴിതെറ്റി ഇരുപത് മണിക്കൂറോളം വനത്തിൽ കുടുങ്ങി. മംഗലത്ത് ജോർജാണ് (70) വനത്തിലകപ്പെട്ടത്. നാട്ടുകാരും പൊലീസും വനപാലകരും ചേzന്ന് നടത്തിയ തെരച്ചിലിലാണ് കണ്ടെത്തിയത്.

വെള്ളിയാഴ്ച ഉച്ചയോടെയാണ് ജോർജ് വീടിനടുത്തുള്ള വനത്തിനുള്ളി​ലേക്ക് പോയത്. ഏറെ വൈകിയും തിരിച്ചുവരാതായതോടെയാണ് തെരച്ചിൽ ആരംഭിച്ചത്. രാത്രി നിറുത്തിവച്ച തെരച്ചിൽ ഇന്നലെ രാവിലെ പുനരാരംഭിച്ചപ്പോഴാണ് ഇടമലയാർ വനത്തിലെ തോട്ടാപുര ഭാഗത്ത് ജോർജിനെ ക്ഷീണി​തനായി​ കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകിയ ശേഷം വീട്ടിലെത്തിച്ചു. നി​രവധി​ വന്യമൃഗങ്ങളുള്ള വനത്തിൽനി​ന്നാണ് ജോർജി​നെ സുരക്ഷിതനായി കണ്ടെത്തി​യത്.