benny-pol52

പെരുമ്പാവൂർ : മിനിലോറിയിടിച്ച് ബൈക്ക് യാത്രക്കാരൻ തത്ക്ഷണം മരിച്ചു. ഐമുറി പാപ്പൻപടി കളമ്പാട്ടുകുടി പരേതനായ പൗലോസിന്റെ മകൻ ബെന്നി പോളാണ് (52 ) മരിച്ചത്. വെള്ളിയാഴ്ച രാത്രി 9.30 ന് എം.എം റോഡിൽ വച്ച് എതിർവശത്തു നിന്ന് വന്ന മിനിലോറി ബൈക്കിൽ ഇടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ബെന്നിയെ ഉടൻ ആലുവ രാജഗിരി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കനായില്ല . എടത്തല പ്രിൻസ് പോളിമേഴ്സ് ജീവനക്കാരനാണ്. ജോലി കഴിഞ്ഞ് തിരികെ വീട്ടിലേക്ക് വരുംവഴിയാണ് അപകടം. സംസ്കാരം ഇന്ന് വൈകിട്ട് 4 ന് ആയത്തുപടി നിത്യസഹായ മാതാ പള്ളി സെമിത്തേരിയിൽ. ഭാര്യ: ബിൻസി. മക്കൾ: ഫെർഡിൻ (ഐ.ആർ.ഇ,​ ഏലൂർ) ഫെമി (ജർമനി).