കാക്കനാട്: 5.13 ഗ്രാം എം.ഡി.എം.എയുമായി തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി രാഹുൽ (41) കാക്കനാട് പിടിയിൽ.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച രാത്രി 11 ന് കാക്കനാട് കളക്ടറേറ്റ് സിഗ്‌നൽ ജംഗ്ഷന് സമീപം ലീഗൽ മെട്രോളജി ഓഫീസിന് മുന്നിൽ മയക്കുമരുന്നുമായി എത്തിയ പ്രതിയെ ഡാൻസാഫിന്റെ സഹായത്തോടെ തൃക്കാക്കര പൊലീസ് പിടികൂടുകയായിരുന്നു. മയക്കുമരുന്ന് ഇടപാടിനായി ഉപയോഗിച്ചിരുന്ന സ്മാർട്ട്‌ഫോണും പിടികൂടി. പ്രതിയെ റിമാൻഡ് ചെയ്തു. ഇൻഫോപാർക്കിലെ ടെക്കികൾക്കും കോളേജ് വിദ്യാർത്ഥികൾക്കും മയക്കുമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.