മൂവാറ്റുപുഴ: കേരള ഖരമാലിന്യ പദ്ധതിയുടെ ഭാഗമായി മൂവാറ്രുപുഴ നഗരസഭ ഹരിതസേനാ അംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും വേണ്ടി നടത്തുന്ന ശുചിത്വ സംഗമം 'ഒരുകൂട്ടം ഒന്നിച്ചൊരു വട്ടം" ഇന്ന് ഉച്ചയ്ക്ക് 2ന് മൂവാറ്റുപുഴ ഡ്രീലംന്റ് പാർക്കിൽ നഗരസഭ ചെയർമാൻ പി.പി. എൽദോസ് ഉദ്ഘാടനം ചെയ്യും. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പി.എം. സബ്ദുൽ സലാം അദ്ധ്യക്ഷനാകും. വൈസ് ചെയർപേഴ്സൺ സിനിബിജു, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷർ, കൗൺസിലർമാർ, നഗരസഭാ ജീവനക്കാർ, ശുചീകരണ വിഭാഗം തോഴിലാളികൾ, ഹരിത കർമ്മസേനാ അംഗങ്ങൾ എന്നിവർ പങ്കെടുക്കും.