
മൂവാറ്റുപുഴ: പിരളിമറ്റം ജയ് ഹിന്ദ് വായനശാലയുടെ പുനരുദ്ധാരണ പ്രവർത്തനത്തിന് തുടക്കമായി. ഇതോടനുബന്ധിച്ച് ഗ്രന്ഥശാല ഹാളിൽ ചേർന്ന പുനരുദ്ധാരണ യോഗം ജില്ലാ ലൈബ്രറി കൗൺസിൽ അംഗവും എഴുത്തുകാരനുമായ ജോസ് കരിമ്പന ഉദ് ഘാടനം ചെയ്തു. മുൻകാല പ്രവർത്തകൻ രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.കെ.ഉണ്ണി മുഖ്യ പ്രഭാഷണം നടത്തി. താലൂക്ക് ജോയിന്റ് സെക്രട്ടറി പി.കെ. വിജയൻ, ഇടുക്കി ജില്ല ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് മെമ്പർ എം.എ.അനിൽ, മുൻ ലൈബ്രറി സെക്രട്ടറി അനിൽ എന്നിവർ സംസാരിച്ചു. പ്രവർത്തനത്തിന് നേതൃത്വം നൽകുന്നതിന് 15 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയേയും തിരഞ്ഞെടുത്തു. ലൈബ്രറി ഭാരവാഹികളായി അനന്തു സുധൻ (പ്രസിഡന്റ് ), ജോബിൻ അലക്സ് (വൈസ് പ്രസിഡന്റ് ), അരുൺ രാജു (സെക്രട്ടറി), ജിത്തുസജി ( ജോയിന്റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.