rolex

കൊച്ചി: ലോകോത്തര ബ്രാൻഡുകളുടെ വിപുലമായ ശേഖരവുമായി കൊച്ചി ലുലുവിൽ നടക്കുന്ന ദി ലക്‌സ് എഡിറ്റ് എക്‌സ്‌പോ ഇന്ന് അവസാനിക്കും. ഫ്രാ​ഗ്രൻസ്, വാച്ചുകൾ, സൺ ​ഗ്ലാസുകൾ തുടങ്ങിയവയുടെ വിപുലമായ ശേഖരമാണ് മേളയിലുള്ളത്. ലുലു എട്രിയത്തിൽ ആരംഭിച്ച എക്‌സ്‌പോയിൽ ആകർഷകമായ ഓഫറുണ്ട്. സ്വിസ്സ് ടൈം ഹൗസാണ് വാച്ച് എക്‌സ്‌പോ ഒരുക്കുന്നത്. കാൽവിൻ ക്ലെൻ, കാസിയോ, എഡിഫൈസ്, കെന്നത്ത് കോൾ തുടങ്ങി അന്താരാഷ്ട്ര ബ്രാൻഡുകൾ അണിനിരക്കുന്നു. സെലിൻ പാരിസ്, പ്രാഡ, റെയിബാൻ, ,ടോം ഫോർഡ്, പോലീസ്, ഹൂ​ഗോ, ടോമി ഹിൽഫൈറ്റർ ഉൾപ്പടെ ലോകോത്തര ബ്രാൻഡുകളുടെ സൺ​​ഗ്ലാസുകൾ ഐ.എക്സ് പ്രസ് ഒരുക്കുന്ന എക്‌സ്‌പോയിലെ മുഖ്യ ആകർഷണമാണ്. 50 ശതമാനം വരെയുള്ള ഓഫർ പല ബ്രാൻഡിനും ലഭിക്കും. ലുലു ബ്ലഷിന്റെ നേതൃത്വത്തിൽ പെർഫ്യുമുകളുടെ വിപുലമായ കളക്ഷനൊരുക്കിയിട്ടുണ്ട്. ഡേവിഡ് ഓഫ്, ഡോൾസ് ആൻഡ് ​ഗബ്ബാന തുടങ്ങിയ ബ്രാൻഡുകൾക്ക് 50 ശതമാനം വരെ വിലക്കുറവുണ്ട്. കയ്യിലിണങ്ങിയ ഇഷ്ട വാച്ചുകൾ തിരഞ്ഞെടുക്കാനും വാങ്ങുവാനും ഈ ഓഫർ കാലം വിനിയോ​ഗിക്കാൻ സാധിക്കും.