shoriful-islam

പറവൂർ: അന്യസംസ്ഥാനങ്ങളിൽ നിന്ന് കഞ്ചാവ് കൊണ്ടുവന്ന് വില്പന നടത്തുന്ന ആസം സ്വദേശി ഷോറിഫുൾ ഇസ്ലാമിനെ (23) പറവൂർ എക്സൈസ് അറസ്റ്റ് ചെയ്തു. ഒന്നേകാൽ കിലോഗ്രാം കഞ്ചാവ് പിടികൂടി. പെരുമ്പാവൂരിൽ താമസിക്കുന്ന ഇയാൾ തത്തപ്പിള്ളിയിൽ കഞ്ചാവ് വില്പനക്കായി എത്തിയതായിരുന്നു. രഹസ്യവിവരത്തെ തുടർന്ന് വെള്ളിയാഴ്ച വൈകിട്ട് സർക്കിൾ ഇൻസ്പെക്ട‌ർ എം. മഹേഷ് കുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത പ്രതിയെ റിമാൻഡ് ചെയ്തു.