ആലുവ: മണപ്പുറം നടപ്പാലത്തിൽ നിന്ന് പെരിയാറിലേക്ക് ചാടിയ യുവാവിനെ കണ്ടെത്താനായില്ല. ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് പാലത്തിന്റെ മദ്ധ്യഭാഗത്ത് നിന്ന് ഏകദേശം 40 വയസ് പ്രായം തോന്നിക്കുന്നയാൾ പുഴയിലേക്ക് ചാടിയത്. സംഭവം കണ്ട മറ്റൊരു യുവാവ് വിവരം ആലുവ പൊലീസ് കൺട്രോൾ റൂമിൽ അറിയിക്കുകയായിരുന്നു. തുടർന്ന് ഫയർഫോഴ്സ് എത്തി ഒരു മണിക്കൂറോളം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്ന് രാവിലെ കടവന്ത്രയിൽ നിന്ന് സ്കൂബ ടീമെത്തി തിരച്ചിൽ തുടരുമെന്ന് ഫയർഫോഴ്സ് അധികൃതർ അറിയിച്ചു.