കളമശേരി: നിയന്ത്രണം തെറ്റിവന്ന ഒമ്നി വാൻ ഏലൂർ പാതാളം ജംഗ്ഷനിലെ തുണിക്കടയിലേക്ക് ഇടിച്ചു കയറി വഴിയരികിൽ നിന്നവർക്കും കടയിൽ സാധനങ്ങൾ വാങ്ങാൻ വന്നവർക്കും പരിക്കുപറ്റി. സാരമായി പരിക്കേറ്റവരെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി ഒമ്പതു മണിയോടെയാണ് സംഭവം. കൗൺസിലർ മാഹിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഏലൂർ പൊലീസും എത്തിയിരുന്നു.