1

മട്ടാഞ്ചേരി: കേസന്വേഷണത്തിനായി എത്തിയ പൊലീസ് ഉദ്യോഗസ്ഥരെ മർദ്ദിച്ച സംഭവത്തിൽ മട്ടാഞ്ചേരി സ്വദേശികളായ അൻസൽ ഷാ (27),ഷിനാസ് (28) എന്നിവരെ മട്ടാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികൾ മയക്ക് മരുന്ന് കേസുകളിൽ പ്രതികളാണ്. ഇന്നലെ വൈകിട്ട് പുതിയ റോഡ് ജംഗ്ഷനിലാണ് സംഭവം. മറ്റൊരു കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് എത്തിയ ഡാൻസാഫ് ടീം അംഗങ്ങളായ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെയാണ് ഇവർ അക്രമിച്ചത്. പൊലീസ് ഉദ്യോഗസ്ഥരുടെ അടുത്തെത്തിയ പ്രതികൾ ചില വിവരങ്ങൾ ചോദിക്കുകയും പിന്നീട് അക്രമിക്കുകയായിരുന്നു. മട്ടാഞ്ചേരി പൊലീസ് എത്തിയാണ് പ്രതികളെ പിടികൂടിയത്. പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥർ ആശുപത്രിയിൽ ചികിത്സ തേടി. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.