കൊച്ചി: ഗൂഗിളിലും യു ട്യൂബിലും സെർച്ച് ചെയ്തപ്പോൾ കണ്ടെത്തിയ ഓഹരി ബ്രോക്കിംഗ് സ്ഥാപനത്തെ വിശ്വസിച്ച ഒഡിഷ സ്വദേശിക്ക് നഷ്ടമായത് 80.68 ലക്ഷം രൂപ. മറൈൻഡ്രൈവിലെ സമുദ്ര ദർശൻ ഫ്ലാറ്റിൽ താമസിക്കുന്ന ഡോ. സന്ദീപ് കുമാർ ബെഹ്റയ്ക്കാണ് പണം നഷ്ടമായത്.
ഓഹരി വിപണിയിൽ നിക്ഷേപം നടത്താൻ വിശ്വാസ്യതയുള്ള ബ്രോക്കിംഗ് സ്ഥാപനത്തിന് വേണ്ടിയാണ് ബെഹ്റ ഇന്റർനെറ്റിൽ തിരഞ്ഞത്. ഇതിനിടെ ബ്രിട്ടനിൽ രജിസ്റ്റർ ചെയ്ത ‘ഹാൻടെക് മാർക്കറ്റ്സ്’ എന്ന സ്ഥാപനത്തിന്റെ വിശദാംശങ്ങൾ കിട്ടി. അമേരിക്കൻ ഓഹരിവിപണിയിൽ കറൻസി ട്രേഡിംഗ് നടത്താൻ ലൈസൻസുള്ള സ്ഥാപനമെന്നാണ് ഇവരുടെ വൈബ്സൈറ്റിലുള്ളത്. ഇത് വിശ്വസിച്ച ഡോ. ബെഹ്റ സ്ഥാപനവുമായി ബന്ധപ്പെട്ടപ്പോൾ കറൻസി ട്രേഡിംഗ് പ്രൊഫൈൽ രൂപീകരിക്കാൻ നിർദേശം കിട്ടി.
തുടർന്ന് ജൂലായ് 4 മുതൽ സെപ്തംബർ 1വരെ 11 തവണയായി പണം കൈമാറി. സ്ഥാപനം നൽകിയ 7 അക്കൗണ്ടുകളിലാണ് അയച്ചുകൊടുത്തത്. എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തു.