1

തോപ്പുംപടി: പ്രമുഖ പരിസ്ഥിതി പ്രവർത്തകനും മത്സ്യത്തൊഴിലാളി നേതാവുമായിരുന്ന മുണ്ടംവേലി അത്തിപ്പൊഴി വെളിപ്പറമ്പിൽ വി.ഡി. മജീന്ദ്രൻ (53) നിര്യാതനായി. ഫാദർ തോമസ് കോച്ചേരിക്കൊപ്പം ദീർഘകാലം മത്സ്യത്തൊഴിലാളികൾക്കിടയിൽ പ്രവർത്തിച്ചിട്ടുണ്ട്. ആദ്യവാസികളുടെ അവകാശങ്ങൾക്ക് വേണ്ടി നടന്ന സമരങ്ങളിലും പങ്കെടുത്തു. പ്ലാച്ചിമടയിലെ സമരത്തിലും നേതൃനിരയിലുണ്ടായിരുന്നു. മേധാ പട്കർക്കൊപ്പം പരിസ്ഥിതി മേഖലയിലും പ്രവർത്തിച്ച് വരികയായിരുന്നു. സ്വതന്ത്രമത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി, കേരള ഗ്രാമസ്വരാജ് ഫൗണ്ടേഷൻ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. കൊച്ചിയിലെ പരിസ്ഥിതി വിഷയങ്ങളെല്ലാം സമൂഹത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിന് നേതൃപരമായ പങ്ക് വഹിച്ചിട്ടുണ്ട്. മാതാവ്: മല്ലിക. സഹോദരങ്ങൾ: രഞ്ജിത്ത്, പ്രവീൺ. സംസ്‌കാരം ഇന്ന് 5 ന് പള്ളുരുത്തി പൊതുശ്മശാനത്തിൽ.