വൈപ്പിൻ: വൈപ്പിൻകരയിൽ ടൂറിസത്തിന് അനന്തസാദ്ധ്യതകളാണുള്ളതെന്ന് ടൂറിസം, പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. വൈപ്പിൻ ബീച്ച് ടൂറിസം കോറിഡോർ പദ്ധതിക്ക് 2.98 കോടി രൂപ കഴിഞ്ഞദിവസം അനുവദിച്ചിട്ടുണ്ട്. 160 കോടി രൂപ ചെലവിൽ മുനമ്പം അഴീക്കോട് പാലത്തിന്റെ നിർമ്മാണം അതിവേഗം പൂർത്തിയായി വരുന്നുവെന്നും എടവനക്കാട് എച്ച്.ഐ.എച്ച്.എസ് ഹയർ സെക്കൻഡറി വിഭാഗത്തിന്റെ 25-ാം വാർഷിക ആഘോഷം ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു. സ്‌കൂൾ മാനേജ്മന്റായ ഇർശാദുൽ മുസ്ലിമീൻ സഭയുടെ 75-ാമത് വാർഷികം അഡ്വ. ഹാരിസ് ബീരാൻ എം.പി ഉദ്ഘാടനം ചെയ്തു. ഹൈബി ഈഡൻ എം.പി, ഓണമ്പിള്ളി മുഹമ്മദ് ഫൈസി, പഞ്ചായത്ത് പ്രസിഡന്റ് അസീന അബ്ദുൽ സലാം,ബിസ്‌നി പ്രതീഷ് കുമാർ , പ്രിൻസിപ്പൽ വി.യു. നജിയ്യ, ഹെഡ്മിസ്‌ട്രസ് നോബി ടി. മുഹമ്മദ്, പി.ടി.എ പ്രസിഡന്റ് സിറാജ്ജുദ്ധീൻ, മുല്ലക്കര സക്കറിയ, സ്കൂൾ മാനേജർ വി.എ. അബ്ദുൽ ഗഫൂർ, വി.എ. അബ്ദുൽ റസാഖ്, കൺവീനർ പി.കെ. അബ്ദുൽ റസാഖ് എന്നിവർ പ്രസംഗിച്ചു. കരോക്കെ ഗാനമത്സരങ്ങളും കലാപരിപാടികളും നടന്നു.