photo
പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിന് ഫ്രാഗ് ഭാരവാഹികൾ നിവേദനം നൽകുന്നു

വൈപ്പിൻ: മുനമ്പം - അഴീക്കോട് പാലം ഗതാഗതത്തിനായി തുറന്നുകൊടുക്കുന്നതിന് മുമ്പേ ഗോശ്രീ ഒന്നും മൂന്നും പാലങ്ങൾക്ക് സമാന്തരപാലങ്ങൾ നിർമ്മിക്കണം, തീരദേശ റോഡിന്റെ പണി യുദ്ധകാലാടിസ്ഥാനത്തിൽ തീർക്കണം, മാലിപ്പുറം പാലം വീതികൂട്ടി പുനർനിർമ്മിക്കണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിന് ഫ്രാഗ് ഭാരവാഹികൾ നിവേദനം നൽകി. ആവശ്യങ്ങൾ പരിശോധിച്ച് ചെയ്യാൻ കഴിയുന്നത് ചെയ്യാമെന്ന് മന്ത്രി ഉറപ്പു നല്കി. ഫ്രാഗ് പ്രസിഡന്റ് വി.പി. സാബു, ജനറൽ സെക്രട്ടറി അനിൽ പ്ലാവിയൻസ്, ട്രഷറർ സേവി താണിപ്പിള്ളി , പി.കെ. ഭാസി, എൻ.ജെ. ആന്റണി, മേരി എന്നിവരാണ് നിവേദനം നൽകിയത്.