photo
ചെറായി സഹോദരൻ സ്മാരകത്തിൽ ജില്ലാ ശിശുക്ഷേമ സമിതി ശാസ്ത്ര ചരിത്ര ശില്പശാല സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം അഡ്വ. യേശുദാസ് പറപ്പിള്ളി ഉദ്ഘാടനം ചെയ്യുന്നു

വൈപ്പിൻ: ചെറായി സഹോദരൻ സ്മാരകത്തിൽ രണ്ടു ദിവസങ്ങളിലായി നടന്ന ജില്ലാ ശിശുക്ഷേമ സമിതി ശാസ്ത്ര ചരിത്ര ശില്പശാല സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം അഡ്വ. യേശുദാസ് പറപ്പിള്ളി ഉദ്ഘാടനം ചെയ്തു. പള്ളിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് രമണി അജയൻ അദ്ധ്യക്ഷയായി. ജില്ലാ സെക്രട്ടറി അഡ്വ. സുനിൽ ഹരീന്ദ്രൻ, സംഘാടക സമിതി ചെയർമാൻ ഇ.സി. ശിവദാസ്, സഹോദരൻ സ്മാരകം സെക്രട്ടറി ഡോ. കെ.കെ. ജോഷി, സമിതി ജില്ലാ എക്‌സി. അംഗങ്ങളായ എൻ.കെ. പ്രദീപ്, എം.എ. രശ്മി, അരവിന്ദ് അശോക്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമൻ എന്നിവർ സംസാരിച്ചു.
സമാപനസമ്മേളനം കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി ജി.എൽ. അരുൺ ഗോപി, ജില്ലാ ജോ. സെക്രട്ടറി അഡ്വ. ടി.വി. അനിത, വൈസ് പ്രസിഡന്റ് അഡ്വ. കെ.എസ്. അരുൺകുമാർ എന്നിവർ സംസാരിച്ചു.