കൊച്ചി: ജനതാ ലേബർ യൂണിയൻ (ജെ.എൽ.യു) എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ തൊഴിലാളി സംഘടനാ നേതാക്കളെ പങ്കെടുപ്പിച്ച് ലേബേഴ്സ് കോൺക്ലേവ് 2025 നവംബർ ആദ്യവാരം കൊച്ചിയിൽ സംഘടിപ്പിക്കുമെന്ന് ജില്ലാ പ്രസിഡന്റ് ബിജു തേറാട്ടിൽ അറിയിച്ചു. തൊഴിലാളി നേതാക്കൾക്ക് പുറമേ രാഷ്ട്രീയ ജനതാദൾ ദേശീയ, സംസ്ഥാന, ജില്ലാ, നേതാക്കൾ, കലാ, സംസ്‌കാരിക, രാഷ്ട്രീയ നേതാക്കൾ പങ്കെടുക്കുമെന്ന് അദ്ദേഹം അറിയിച്ചു.