കൊച്ചി: സൂററ്റ് കേരള കലാസമിതി സുവർണ ജൂബിലി പ്രതിഭാ പുരസ്‌കാരങ്ങൾക്ക് നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു. സിനിമ, വിദ്യാഭ്യാസം, സാംസ്‌കാരികം, ഗാനരചന, നൃത്തം, ചിത്രകല, മാദ്ധ്യമപ്രവർത്തനം, ശബ്ദഭാവനുകരണം എന്നീ മേഖലകളിലാണ് പുരസ്‌കാരം നൽകുന്നത്. പുരസ്‌കാരങ്ങൾ സമിതിയുടെ സുവർണജൂബിലി സമ്മേളനത്തിൽ സമ്മാനിക്കും. നാമനിർദ്ദേശങ്ങൾ sksenet2@gmail.com എന്ന ഇ മെയിലിൽ അയയ്‌ക്കണമെന്ന് പ്രസിഡന്റ് സുരേഷ് പി. നായർ, സെക്രട്ടറി പ്രദീപ് കുമാർ എസ് എന്നിവർ അറിയിച്ചു.