mecos

കൊച്ചി: നവംബർ നാല് മുതൽ ആറ് വരെ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സി.എം.എഫ്.ആർ.ഐ) നടക്കുന്ന നാലാമത് രാജ്യാന്തര സമുദ്ര ആവാസവ്യവസ്ഥ സിമ്പോസിയത്തിന്റെ (മീകോസ് 4) ഭാഗമായി കടൽവിഭവ ഭക്ഷ്യമേള സംഘടിപ്പിക്കും. സമുദ്രവിഭവങ്ങൾ പരിചയപ്പെടുത്തുന്ന മേളയിൽ തത്സമയ പാചക പ്രദർശനങ്ങളുമുണ്ടാകും. പരമ്പരാഗതവും നൂതനവുമായ കടൽവിഭവങ്ങൾ ലഭ്യമാകും. സ്റ്റാളുകൾ സ്ഥാപിക്കാൻ താല്പര്യമുള്ള സംരംഭകർ ഡോ. സാജു ജോർജുമായി (ഫോൺ 9945035707) ബന്ധപ്പെടണം. മറൈൻ ബയോളജിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യ (എം.ബി.എ.ഐ), സി.എം.എഫ്.ആർ.ഐയുമായി സഹകരിച്ചാണ് സിമ്പോസിയം സംഘടിപ്പിക്കുന്നത്.