അങ്കമാലി: അങ്കമാലിയിൽ പൊതുശ്മശാനം യാഥാർത്ഥ്യമാകാത്തതിൽ ബി.ഡി.ജെ.എസ് അങ്കമാലി നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. മാറിമാറി വരുന്ന എൽ.ഡി.എഫ്, യു. ഡി.എഫ് ഭരണസമിതികൾ ഹൈന്ദവ സമുദായങ്ങളുടെആവശ്യമായ പൊതുശ്മശാനം നടപ്പാക്കുന്നതിൽ ഇരട്ടത്താപ്പ് നയമാണ് സ്വീകരിക്കുന്നതെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി എ.ബി. ജയപ്രകാശ് പറഞ്ഞു. ത്രിതലപഞ്ചായത്ത് തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ അവലോകനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എറണാകുളം ജില്ലാ നോർത്ത് സോൺ പ്രസിഡന്റ് എം.പി. ബിനു യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എ.എസ്. സുബ്രഹ്മണ്യൻ അദ്ധ്യക്ഷനായി. പി.എസ്. ജയരാജ്, സി.എൻ. രാധാകൃഷ്ണൻ, ടി.കെ. കുട്ടപ്പൻ, എം.കെ. പുരുഷോത്തമൻ, വിജയൻ മനോജ് കപ്രക്കാട്ടു, ദേവരാജൻ കളമശേരി, വേണു ആലുവ, സജീവൻ പറവൂർ, ജില്ലാ ട്രഷറർ കണ്ണൻ കൂട്ടുകാട്, ജില്ലാ സെക്രട്ടറി മുരളി പൂതംകുറ്റി എന്നിവർ പ്രസംഗിച്ചു.