കൂത്താട്ടുകുളം: കൂത്താട്ടുകുളം നഗരസഭയിൽ സ്വച്ഛത ഹി സേവ ക്യാമ്പയിൻ ഭാഗമായി നടത്തിയ ശുചീകരണ പരിപാടികൾ നഗരസഭ ഉപാദ്ധ്യക്ഷൻ പി.ജി സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. ഹരിത കർമ്മ സേനാംഗങ്ങൾ ഹെൽത്ത് വിഭാഗം ജീവനക്കാർ, കൗൺസിലർമാർ എന്നിവർ പങ്കെടുത്തു.