കൂത്താട്ടുകുളം: കിഴകൊമ്പിൽ ഐക്യജനാധിപത്യ മുന്നണിയുടെ ആഭിമുഖ്യത്തിൽ നഗരസഭ ഭരണ മാറ്റവും തുടർന്നുള്ള രാഷ്ട്രീയ സാഹചര്യവും എന്ന വിഷയത്തിലെ രാഷ്ട്രീയ വിശദീകരണ യോഗം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.സി. ജോസ് ഉദ്ഘാടനം ചെയ്തു. നഗരസഭാ പ്രതിപക്ഷ നേതാവ് പ്രിൻസ് പോൾ ജോൺ അദ്ധ്യക്ഷനായി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റെജി ജോൺ, എം.എ. ഷാജി തുടങ്ങിയവർ പ്രസംഗിച്ചു