കാലടി: കാഞ്ഞൂർ ഗ്രാമീണ വായനശാല സംഘടിപ്പിച്ച പ്രൊഫ. എം.കെ. സാനുമാസ്റ്റർ അനുസ്മരണവും വാർഷിക പൊതുയോഗവും ജില്ലാ പഞ്ചായത്ത് അംഗം ശാരദാ മോഹൻ ഉദ്ഘാടനം ചെയ്തു.തുടർന്ന് വയോജന സംഗമവും ജില്ലാ പഞ്ചായത്ത് വായനശാലയ്ക്ക് അനുവദിച്ച ലാപ് ടോപ് ഏറ്റുവാങ്ങലും നടന്നു. താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് ഷാജി യോഹന്നാൻ അനുസ്മരണ പ്രഭാഷണം നടത്തി. വായനശാലാ പ്രസിഡന്റ് എം.കെ. രാമചന്ദ്രൻ അദ്ധ്യക്ഷനായി. ഉഷദേവി, എം.കെ. ലെനിൻ, ശ്രീലത രാധകൃഷ്ണൻ, ജോസഫ് നടുപറമ്പിൽ, കെ.ടി. ജോസ്, സിജി ലെനിൻ എന്നിവർ സംസാരിച്ചു. വിവിധ മേഖലയിൽ പ്രവർത്തിക്കുന്ന വയോജനങ്ങളെ ചടങ്ങിൽ ആദരിച്ചു.