ph
മലയാറ്റൂർ കൾചറൽ ലൈബ്രറി ആൻഡ് ആർട്ട്സ് സൊസൈറ്റിയുടെ വെബ്സൈറ്റ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ തങ്കച്ചൻ ഉദ്ഘാടനം ചെയ്യുന്നു

കാലടി: മലയാറ്റൂർ കൾചറൽ ലൈബ്രറി ആൻഡ് ആർട്ട്സ് സൊസൈറ്റിയുടെ വെബ്സൈറ്റ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ തങ്കച്ചൻ ഉദ്ഘാടനം ചെയ്തു. വായനശാലാ പ്രസിഡന്റ് വി.കെ. ഗോപി അദ്ധ്യക്ഷനായി. വെബ് സൈറ്റ് രൂപകല്പന ചെയ്ത ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജിയിലെ വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും ആദരിച്ചു. ജില്ലാ പഞ്ചായത്തിൽ നിന്ന് ലഭിച്ച ലാപ്ടോപ് ജില്ലാപഞ്ചായത്ത് അംഗം അനിമോൾ ബേബി വായനശാലയ്ക്ക് കൈമാറി. ബ്ലോക്ക് പഞ്ചായത്തിൽ നിന്ന് ലഭിച്ച ഉപകരണങ്ങൾ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മനോജ് മുല്ലശേരി കൈമാറി. ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ ഷാജി മുഖ്യ പ്രഭാഷണം നടത്തി. വാർഡ് മെമ്പർ സതി ഷാജി സംസാരിച്ചു. ലൈബ്രറി സെക്രട്ടറി കെ.വി. പ്രകാശൻ, രബി കൃഷ്ണ എന്നിവർ നേതൃത്വം നൽകി.