tiestar

കൊച്ചി: ടൈ ഗ്ലോബലിന്റെ ആഭിമുഖ്യത്തിൽ ടൈ കേരള സംഘടിപ്പിച്ച ടൈ യൂണിവേഴ്സിറ്റി പ്രോഗ്രാം 2025 മത്സരത്തിൽ മലപ്പുറം വാഴയൂർ സാഫി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ മുഹമ്മദ് അബ്ദുൾ ഗഫൂറിന്റെയും ഹിബാ ഫാത്തിമയുടെയും സ്റ്റാർട്ടപ്പ് ഫിക്സിറ്റ് ഒന്നാം സ്ഥാനം നേടി. അലൻ തോമസ് ഷാജി, അദ്വൈദ് മനോജ്, അഭിഷേക് പി. അനിൽ എന്നിവരുടെ ക്യാഷ്‌ക്രോ രണ്ടാം സ്ഥാനവും ആഷിക് ജോയ്, അവിനാഷ് വിനോദ്, അലൻ ജോഫി, ഫഹ്മ ഫാത്തിമ, നകുൽ, ഐബൽ, അയ്യപ്പദാസ്, സാം റൂബൻ എബ്രഹാം എന്നിവരുടെ വെർബീ മൂന്നാം സ്ഥാനവും നേടി. വിജയികൾക്ക് സ്റ്റാർട്ടപ്പ് സീഡ് ഫണ്ടിംഗാണ് സമ്മാനം.