ph
പ്രസാദ് സോമന്റെ രചനകൾ ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ച പുസ്തകം സിവിക് ചന്ദ്രൻ പ്രകാശനം ചെയ്യുന്നു. പി.സുരേന്ദ്രൻ പുസ്തകം ഏറ്റുവാങ്ങുന്നു

കാലടി: എഴുത്തുകാരൻ പ്രസാദ് സോമന്റെ ഓർമ്മയ്ക്കായി ശ്രീപ്രസാദം എന്ന പേരിൽ മുണ്ടങ്ങാമറ്റം സഹൃദയ കലാവേദി ആൻഡ് ലൈബ്രറിയിൽ ഓർമ്മക്കൂട് ഒരുക്കി. പ്രസാദിന്റെ രചനകൾ ചേർത്ത് പ്രസിദ്ധീകരിച്ച 'കുളവാഴകൾക്കിടയിലെ കാട്ടുചേമ്പിൻ പഴങ്ങൾ ' എന്ന പുസ്തകം സിവിക് ചന്ദ്രൻ പ്രകാശനം ചെയ്തു. പി. സുരേന്ദ്രൻ പുസ്തകം ഏറ്റുവാങ്ങി. കെ. അരവിന്ദാക്ഷൻ, നിഷ നാരായണൻ, വിധു എ. മേനോൻ, ആനി ജോസ്, വിജി രജി, സിൽവി ആന്റണി, ബാബു, ജിനേഷ് ജനാർദ്ദനൻ, ഉദയകുമാർ തുടങ്ങിയവർ സംസാരിച്ചു. .ജെയ്ൻ പോൾ, കെ.പി. സുരേഷ്, ഇ.കെ. സുകുമാരൻ എന്നിവർ നേതൃത്വം വഹിച്ചു.