പറവൂർ: പറവൂർ ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന് തുടക്കമായി. പറവൂർ സമൂഹം ഹൈസ്കൂളിൽ അത്‌ലറ്റിക്സ് മത്സരങ്ങൾ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എസ്. സനീഷ് ഉദ്ഘാടനം ചെയ്തു. 10ന് രാവിലെ ഒമ്പതിന് നന്ത്യാട്ടുകുന്നം മെട്രോപൊളിറ്റൻ ക്ലബിൽ നീന്തൽ മത്സരം നടക്കും.11ന് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ കലാമത്സരങ്ങൾ അരങ്ങേറും. ക്രിക്കറ്റ്, വടംവലി, പഞ്ചഗുസ്തി, കബഡി മത്സരങ്ങളും അന്നേ ദിവസം നടക്കും.12ന് രാവിലെ ഒമ്പതിന് പറവൂർ ഗവ.ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ ഫുട്ബാൾ മത്സരവും കൊട്ടുവള്ളിക്കാട് എച്ച്.എം.വൈ.എസ് എച്ച്.എസ്.എസിൽ വോളിബാൾ മത്സരവും നടക്കും.13ന് രാവിലെ ഒമ്പത് മുതൽ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ രചനാ മത്സരം, ചെസ്, കളരിപ്പയറ്റ് എന്നിവ നടക്കും. സമാപനദിനമായ 14ന് ഉച്ചക്ക് രണ്ടിന് ചെറിയപ്പിള്ളിയിൽ നിന്ന് ഘോഷയാത്ര. 3.30ന് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ സമാപനസമ്മേളനം.