പറവൂർ: അന്യോന്യം കുടുംബ ക്ഷേമസമിതിയുടെ കുടുംബസംഗമം പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.ആർ. രവി അദ്ധ്യക്ഷനായി. നടൻ സുധീർ പറവൂർ, സജി നമ്പിയത്ത്, രാജി മേനോൻ , പി.കെ. ചിത്തരഞ്ജൻ, ജി. മദൻകുമാർ, കെ.ജി. സതീഷ് കുമാർ, എ. ചന്ദ്രമോഹൻ എന്നിവർ സംസാരിച്ചു.