പറവൂർ: കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ 'നാളത്തെ ആലങ്ങാട് പഞ്ചായത്ത്" ഭാവി വികസനം സംബന്ധിച്ച് കരട് ജനകീയ വികസന പത്രിക പ്രകാശനം ചെയ്തു. സുസ്ഥിര വികസനം സമഗ്ര വികസനം എന്ന ലക്ഷ്യംവച്ച് ജനകീയാസൂത്രണ പദ്ധതി ശക്തിപ്പെടുത്താനുള്ള പദ്ധതികളും അടുത്ത അഞ്ചുവർഷം പഞ്ചായത്തിന്റെ ഭാവി വികസനം എങ്ങനെയായിരിക്കണമെന്നും ജനകീയ വികസനപത്രികയിലൂടെ വ്യക്തമാക്കും. ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ് കരട് പത്രിക പ്രകാശനം ചെയ്തു. പരിഷത്ത് മേഖലാ പ്രസിഡന്റ് സി.സി. ശശികല അദ്ധ്യക്ഷയായി. ശില്പശാലകൾ, ഫോക്കസ് ഗ്രൂപ്പുകൾ, ജനസഭകൾ എന്നിവയിൽ ജനകീയ വികസനപത്രിക ചർച്ചചെയ്ത് പൂർണതയിലാക്കും.