കൊച്ചി: ജില്ല സ്‌പോർട്‌സ് യോഗ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടന്ന ജില്ലാചാമ്പ്യൻ ഷിപ്പിൽ ഭവൻസ് എളമക്കരയും ഇടപ്പള്ളി ലൈഫ് യോഗസെന്ററും ചാമ്പ്യൻമാരായി. വിദ്യഭ്യാസ സ്ഥാപനങ്ങളുടെ വിഭാഗത്തിൽ ഭവൻസ് എളമക്കര, ആലങ്ങാട് ഇൻഫന്റ് ജീസസ് സ്‌കൂൾ, ഭവൻസ് ഗിരിനഗർ എന്നിവ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാരായി.
ഇന്റർക്ലബ്ബ് വിഭാഗത്തിൽ ലൈഫ് യോഗ സെന്റർ, ചുള്ളിക്കൽ ആയുഷ് യോഗ, മട്ടാഞ്ചേരി ഗോശ്രീയോഗ സെന്റർ എന്നിവയാണ് ജേതാക്കൾ.
ആലങ്ങാട് ഇൻഫന്റ് ജീസസ് ഹയർ സെക്കൻഡറി സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന മത്സരം പ്രിൻസിപ്പൽ സി. സെലിൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ഷാജൻ പോൾ അദ്ധ്യക്ഷത വഹിച്ചു. യോഗ ഫെഡറേഷൻ ദേശീയ പ്രസിഡന്റ് കെ.പി. ഭാസ്‌ക്കര
മേനോൻ, രമ, സുരേഷ് മേനോൻ, എം.എം.സലീം, സിബി ജോസഫ് ,സുശീല ഗോപിനാഥ്, ഉഷ ഹരിഹരൻ, സരിന്റ, നൗഫൽ ഹുസൈൻ എന്നിവർ സംസാരിച്ചു. വിജയികൾക്ക് കടുങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ സമ്മാനദാനം നിർവഹിച്ചു.