collector

കൊച്ചി : രക്തദാന വാരാചരണത്തോട് അനുബന്ധിച്ച് എറണാകുളം ജില്ലാ കളക്ടർ ജി. പ്രിയങ്കയും ഭർത്താവ് നിതീഷ് സിൻഹയും വാരിയം റോഡിലെ ഐ.എം.എ ബ്ലഡ് ബാങ്കിൽ രക്തദാനം നടത്തി. ബ്ലഡ് ബാങ്ക് സെക്രട്ടറി ഡോ. എം.ഐ. ജുനൈദ് റഹ്മാൻ, ഐ.എം.എ കൊച്ചി പ്രസിഡന്റ് ഡോ. അതുൽ ജോസഫ് മാനുവൽ, മെഡിക്കൽ ഓഫീസർ ഡോ. രമ മേനോൻ, ഐ.എം.എ മുൻ പ്രസിഡന്റ് ഡോ. എം.എം.ഹനീഷ് എന്നിവർ ചേർന്നു കളക്ടറെ സ്വീകരിച്ചു.