ഫോർട്ട്‌ കൊച്ചി: സാന്താക്രൂസ് ഹയർ സെക്കൻഡറി സ്കൂൾ കലോത്സവം ആരവം ഉദ്ഘാടനം ചെയ്തു. സാഹിത്യകാരി സുൽഫത് ബഷീറിന്റെ 'കുഞ്ഞാറ്റക്കിളികൾ" എന്ന കഥാസമാഹാരം ആധാരമാക്കി കഥാ കഥന അവലോകനം നടത്തി. സി.ഐ ഫൈസൽ എം. എസ് ഉദ്ഘാടനം ചെയ്തു. കെ. ജെ. മിനി, തനൂജ, സംഗീത എന്നിവർ പങ്കെടുത്തു.