കൊച്ചി: എറണാകുളം ശിവക്ഷേത്രത്തിലെ ശ്രീമഹാഗണപതി ശ്രീകോവിലിന്റെ പുനരുദ്ധാരണത്തിന്റെ ഭാഗമായുള്ള ശിലാന്യാസം 24ന് രാവിലെ 10.30ന് നടക്കും. നിലവിലത്തെ ശ്രീകോവിൽ പൊളിച്ച് മാറ്റുന്ന ജോലികൾ കഴിഞ്ഞയാഴ്ച പൂർത്തിയായി. ശ്രീമഹാഗണപതി, ശ്രീസുബ്രഹ്മണ്യൻ, കരിനാഗം എന്നിവയാണ് ശ്രീകോവിലിൽ പ്രതിഷ്ഠിക്കുന്നത്. പ്രതിഷ്ഠകൾ നിലവിൽ ബാലാലയത്തിലേക്ക് മാറ്റിയിരിക്കുകയാണ്. 40 ലക്ഷം രൂപ ചെലവിലാണ് നവീകരണം.