1

തോപ്പുംപടി: അന്തരിച്ച വി.ഡി. മജീന്ദ്രന് അന്ത്യോപചാരം അർപ്പിക്കാൻ ആയിരങ്ങൾ എത്തി. ഹൈബി ഈഡൻ എം.പി, കെ.ജെ മാക്‌സി എം.എൽ.എ, ടി.ജെ വിനോദ് എം.എൽ.എ, സി.പി.ഐ സംസ്ഥാന കൗൺസിലംഗം ടി.രഘുവരൻ, മുൻ എം.എൽ.എ ജോൺ ഫെർണാണ്ടസ്, മുൻ വൈസ് ചാൻസലർ രാധാകൃഷ്ണൻ, മുൻ ജി.സി.ഡി.എ ചെയർമാൻ എൻ.വേണുഗോപാൽ,​ കെ.വി.തോമസ്, ഡി.സി.സി സെക്രട്ടറി രാജു.പി നായർ, മുൻ മേയർ കെ.ജെ സോഹൻ, സ്വതന്ത്ര മത്സ്യ തൊഴിലാളി യൂണിയൻ നേതാവ് ജാക്‌സൻ പൊള്ളയിൽ, റിട്ട.ജസ്റ്റിസ് ശിവരാജൻ, സി.പി.ഐ ജില്ലാ കൗൺസിലംഗം ടി.കെ ഷബീബ്, കൗൺസിലർമാരായ പി.എസ് വിജു, ആന്റണി കുരീത്തറ, കെ.എ മനാഫ്, ബാസ്റ്റ്യൻ ബാബു, ഷീബാ ഡ്യൂറോം, ആന്റണി പൈനുംതറ, ഹെൻട്രി ഓസ്റ്റിൻ, അഭിലാഷ് തോപ്പിൽ, മുൻ മന്ത്രി ഡൊമിനിക് പ്രസന്റേഷൻ, എസ്.എൻ.ഡി.പി.യൂണിയൻ സെക്രട്ടറി ഷൈൻ കൂട്ടുങ്കൽ, സി.എം ദിനേശ് മണി, ജില്ലാ ഭരണകൂടത്തിന് വേണ്ടി കൊച്ചി തഹസിൽദാർ സി.ആർ ഷനോജ് കുമാർ, മുൻ മന്ത്രി വി.എം സുധീരന് വേണ്ടി ഡി.സി.സി ജനറൽ സെക്രട്ടറി കെ.കെ കുഞ്ഞച്ചൻ, ബി.ജെ.പി മണ്ഡലം ജനറൽ സെക്രട്ടറി റോഷൻ ജോൺ, ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, മുൻ ഡെപ്യൂട്ടി മേയർ കെ.ആർ പ്രേംകുമാർ, സി.പി.ഐ മണ്ഡലം സെക്രട്ടറി എം.കെ അബ്ദുൽ ജലീൽ, സി.പി.എം ഏരിയ സെക്രട്ടറി പി.എസ് രാജം, ചാൾസ് ജോർജ്, കെ.ജെ ആന്റണി, സി.ജി രാജഗോപാൽ, മുകേഷ് ജൈൻ, അരവിന്ദാക്ഷൻ, അസി.കമ്മിഷ്ണർ പി.രാജ്കുമാർ തുടങ്ങിയവർ അന്ത്യാഞ്ജലി അർപ്പിച്ചു. വൈകിട്ട് പള്ളുരുത്തി പൊതു ശ്മശാനത്തിൽ നടന്ന സംസ്‌കാര ചടങ്ങിലും നിരവധി പേർ പങ്കെടുത്തു.