ചോറ്റാനിക്കര: ചോറ്റാനിക്കര ക്ഷേത്രത്തിനു മുന്നിലൂടെയുള്ള പ്രധാന വഴിയിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനും തീർത്ഥാടകരുടെയും വിദ്യാർഥികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുമായി ചോറ്റാനിക്കര ഗ്രാമ പഞ്ചായത്ത്, പൊലീസ് വകുപ്പിന്റെ സഹകരണത്തോടെ പുതിയ ട്രാഫിക് ക്രമീകരണം ഇന്നുമുതൽ നടപ്പിലാക്കും. സമാധാനപരവും സുരക്ഷിതവുമായ യാത്രയ്ക്കായി പുതിയ ട്രാഫിക് ക്രമീകരണം പാലിക്കണമെന്ന് ചോറ്റാനിക്കര ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ആവശ്യപ്പെട്ടു.

എറണാകുളം ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ ക്ഷേത്രത്തിന്റെ മുന്നിലൂടെ പിറവം മുളന്തുരുത്തി ഭാഗത്തേക്ക് കടന്നുപോകാം.

പിറവം ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ ഓട്ടോറിക്ഷകളും ടു-വീലറുകളും മാത്രം ക്ഷേത്രത്തിന്റെ മുന്നിലേക്കുള്ള വഴിയിൽ പ്രവേശിക്കാം. മറ്റ് എല്ലാ വാഹനങ്ങളും ബൈപാസ് വഴി മാത്രമേ യാത്ര തുടരാവൂ.

ബസുകൾ ബൈപ്പാസിൽ ക്രമീകരിച്ചിട്ടുള്ള ബസ് സ്റ്റോപ്പിൽ നിർത്തേണ്ടതാണ്

ഹെവി വാഹനങ്ങൾ (ലോറികൾ തുടങ്ങിയവ) ബൈപ്പാസ് വഴി മാത്രമേ അനുവദിക്കൂ