toc
സി.ബി.എസ്.ഇ സഹോദയ കലോത്സവത്തിൽ ചാമ്പ്യന്മാരായ വൈ​റ്റില ടോക് എച്ച് സ്കൂൾ ടീം

കോലഞ്ചേരി: കടയിരുപ്പ് സെന്റ് പീ​റ്റേഴ്‌സ് സീനിയർ സെക്കൻഡറി സ്‌കൂളിൽ നടന്ന സി.ബി.എസ്.ഇ കൊച്ചി സഹോദയ സ്‌കൂൾ കോംപ്ലക്‌സ് കലോത്സവത്തിൽ 827 പോയിന്റുമായി വൈ​റ്റില ടോക് എച്ച് പബ്ലിക് സ്‌കൂൾ ചാമ്പ്യന്മാരായി. 730 പോയിന്റുമായി ഭവൻസ് ആദർശ വിദ്യാലയ രണ്ടാം സ്ഥാനവും 728 പോയിന്റുമായി ഗിരിനഗർ ഭവൻസ് വിദ്യാമന്ദിർ മൂന്നാം സ്ഥാനവും നേടി.

കാ​റ്റഗറി ഒന്നിൽ ടോക് എച്ച് പബ്ലിക് സ്‌കൂളും കാ​റ്റഗറി രണ്ടിൽ വടുതല ചിന്മയ വിദ്യാലയവും കാ​റ്റഗറി മൂന്നിൽ കാക്കനാട് ഭവൻസ് ആദർശ വിദ്യാലയവും കാ​റ്റഗറി നാലിൽ ഗിരിനഗർ ഭവൻസ് വിദ്യാമന്ദിറും ചാമ്പ്യൻമാരായി.

140 ഇനങ്ങളിലായി 3200 വിദ്യാർത്ഥികളാണ് പങ്കെടുത്തത്. സമാപനസമ്മേളനം കൊച്ചി സഹോദയ പ്രസിഡന്റ് വിനു മോൻ കെ. മാത്യു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് രാഖി പ്രിൻസ്, ജോയിന്റ് സെക്രട്ടറി മനോജ് മോഹൻ, കൺവീനർമാരായ ആർ.കെ. മോസസ്, ടെസ്സി ജോസ് എന്നിവർ പങ്കെടുത്തു. സെക്രട്ടറി വി. പ്രതിഭ സ്വാഗതവും ട്രഷറർ ഇ. പാർവതി നന്ദിയും പറഞ്ഞു.