merchants
പെരുമ്പാവൂർ മർച്ചന്റ്‌സ് അസോസിയേഷന്റെ വ്യാപാരസമുച്ചയ നിർമ്മാണം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര ഉദ്ഘാടനം ചെയ്യുന്നു

പെരുമ്പാവൂർ: പെരുമ്പാവൂർ മർച്ചന്റ്‌സ് അസോസിയേഷൻ സ്വന്തമായി വാങ്ങിയ സ്ഥലത്ത് വ്യാപാര ഭവന്റെയും വ്യാപാരസമുച്ചയത്തിന്റെയും നിർമ്മാണം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ജോസ് നെറ്റിക്കാടൻ അദ്ധ്യക്ഷനായി. വ്യാപാരികൾക്കും കുടുംബാംഗങ്ങൾക്കും തൊഴിലാളികൾക്കും സാന്ത്വനം നല്കുന്നതിനായി ഫണ്ട് സ്വരൂപിക്കുന്നതിന് തയ്യാറാക്കിയിരിക്കുന്ന ചാരിറ്റി ബോക്‌സിന്റെ വിതരണം വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറി എം.ജെ. റിയാസ് ഉദ്ഘാടനം ചെയ്തു. മർച്ചന്റ്‌സ് അസോസിയേഷൻ സെക്രട്ടറി വി.പി. നൗഷാദ്, ട്രഷറർ എസ്. ജയചന്ദ്രൻ, മുൻ പ്രസിഡന്റ് സി.കെ. അബ്ദുള്ള, കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സി.ജെ. ജയപാൽ, വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ഡലം പ്രസിഡന്റ് ജോസ് കുര്യാക്കോസ്, ട്രഷറർ ബേസിൽ ജേക്കബ്, ടെക്സ്റ്റയിൽസ് അസോസിയേഷൻ പ്രസിഡന്റ് കെ.എ. അലിയാർ, ടി. മുഹമ്മദ് അഷ്‌റഫ്, സെയ്തു മുഹമ്മദ്, മായാ ജേക്കബ്, ഉഷാ ബാലൻ എന്നിവർ സംസാരിച്ചു.