കൊച്ചി: ജില്ലയിൽ ഏഴ് പൊലീസ് ഇൻസ്‌പെക്ടർമാർക്ക് സ്ഥലമാറ്റം. എറണാകുളം റെയിൽവേ പൊലീസ് ഇൻസ്‌പെക്ടർ കെ.ബാലൻ, നെടുമ്പാശേരി എസ്.എച്ച്.ഒ അരുൺരാജ് എം.എച്ച്, തൃക്കാക്കര എസ്.എച്ച്.ഒ കിരൺ സി. നായർ, പള്ളുരുത്തി എസ്.എച്ച്.ഒ എ.കെ. സുധീർ, മരട് എസ്.എച്ച്.ഒ ആർ. രാജേഷ്, എറണാകുളം ക്രൈംബ്രാഞ്ച് ഇൻസ്‌പെക്ടർ ജി. ബിജുകുമാർ, പാലാരിവട്ടം എസ്.എച്ച്.ഒ കെ.ആർ. രൂപേഷ് എന്നിവർക്കാണ് മാറ്റം.
കെ. ബാലന് കൊല്ലം കണ്ണനല്ലൂർ സ്റ്റേഷനിലേക്കാണ് മാറ്റം. ഏലൂർ എസ്.എച്ച്.ഒയായിരുന്ന ബാലനെ അടുത്തിടെയാണ് റെയിൽവേ പൊലീസിലേക്ക് സ്ഥലംമാറ്റിയത്. അരുൺരാജ് ചങ്ങനാശേരിയിലേക്കും ജി. ബിജുകുമാർ കൊല്ലം ക്രൈംബ്രാഞ്ചിലേക്കും മാറും. കിരൺ സി. നായർ (പാലാരിവട്ടം), സുധീർ എ.കെ (തൃക്കാക്കര), ആർ. രാജേഷ് (നെടുമ്പാശേരി), കെ.ആർ. രൂപേഷ് (പള്ളുരുത്തി ) എന്നിങ്ങിനെയാണ് മറ്റ് പോസ്റ്റിംഗുകൾ.
എഴുകോൺ എസ്.എച്ച്.ഒ സുധീർകുമാറിനെ വരാപ്പുഴയിലേക്കും കോയിപ്പുറം എസ്.എച്ച്.ഒ പി.എം. ലിബിയെ എറണാകുളം ക്രൈംബ്രാഞ്ചിലേക്കും ചങ്ങനാശേരി എസ്.എച്ച്.ഒ ബി വിനോദ് കുമാറിനെ മരടിലേക്കും തങ്കമണി എസ്.എച്ച്.ഒ പി.എം എബിയെ വാഴക്കുളത്തേക്കും മൂഴിയാർ എസ്.എച്ച്.ഒ എസ്. ഉദയകുമാറിനെ എറണാകുളം റെയിൽവേയിലേക്കും സ്ഥലം മാറ്റിയിട്ടുണ്ട്.