കിഴക്കമ്പലം: വടവുകോട് ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽപ്പെടുത്തി നിർമ്മിച്ച പട്ടിമറ്റം ചെങ്ങര സബ്‌സെന്ററിന്റെ വെയ്റ്റിംഗ് ഏരിയ ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീജ അശോകൻ ഉദ്ഘാടനം ചെയ്യുന്നു. കുന്നത്തുനാട് പഞ്ചായത്ത് അംഗം ടി.എ. ഇബ്രാഹിം അദ്ധ്യക്ഷനായി. ബ്ളോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ജൂബിൾ ജോർജ്, രാജമ്മ രാജൻ, കുന്നത്തുനാട് പഞ്ചായത്ത് അംഗം എം.വി. നിത മോൾ, ഡോ. ഇന്ദു, സി.ഡി.എസ് ചെയർപേഴ്‌സൺ റാബിയ സലിം, ജില്ലാ പഞ്ചായത്ത് മുൻ അംഗം ജോളി ബേബി, ഷൈജ അനിൽ, നിർമല സിജു, ഗീത സുബ്രഹ്മണ്യൻ, അൽഫോൺസ ഏലിയാസ്, എം.പി. ജോസഫ്, വീരാകുട്ടി എന്നിവർ സംസാരിച്ചു.