കോലഞ്ചേരി: വടവുകോട് ബ്ളോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽപ്പെടുത്തി നിർമ്മിച്ച കുന്നത്തുനാട് പഞ്ചായത്ത് എട്ടാം വാർഡിലെ പഴമല കോളനി റോഡ് ബ്ളോക്ക് പഞ്ചായത്ത് അംഗം ശ്രീജ അശോകൻ ഉദ്ഘാടനം ചെയ്തു. കുന്നത്തുനാട് പഞ്ചായത്ത് അംഗം എം.വി. നിതമോൾ അദ്ധ്യക്ഷയായി. സി.ഡി.എസ് ചെയർപേഴ്‌സൺ റാബിയ സലിം, ജില്ലാ പഞ്ചായത്ത് മുൻ അംഗം ജോളി ബേബി, ഷൈജ അനിൽ, നിർമല സിജു, ഗീത സുബ്രഹ്മണ്യം.അൽഫോൺസ ഏലിയാസ്, കെ.കെ. പ്രദീപ്, എം.പി. ജോസഫ്, കെ.എ. അബ്ബാസ്, അനീഷ് പുത്തൻപുരയ്ക്കൽ എന്നിവർ സംസാരിച്ചു.