കോലഞ്ചേരി: കുന്നത്തുനാട് മണ്ഡലത്തിലെ അഞ്ച് ആരോഗ്യ കേന്ദ്രങ്ങൾക്കായി 1 കോടി 14 ലക്ഷം രൂപ ഹെൽത്ത് ഗ്രാൻഡ് അനുവദിച്ചു. പൂതൃക്ക ജനകീയ ആരോഗ്യ കേന്ദ്രം 27.75 ലക്ഷം, വളയൻചിറങ്ങര ജനകീയ ആരോഗ്യ കേന്ദ്രം 27.75 ലക്ഷം, തിരുവാണിയൂർ ജനകീയ ആരോഗ്യ കേന്ദ്രം 27.75 ലക്ഷം, ബ്രഹ്മപുരം ജനകീയ ആരോഗ്യ കേന്ദ്രം 15.72 ലക്ഷം, മഴുവന്നൂർ ജനകീയ ആരോഗ്യ കേന്ദ്രം 15.72 ലക്ഷം എന്നിങ്ങനെ മണ്ഡലത്തിലെ അഞ്ച് ആരോഗ്യ കേന്ദ്രങ്ങൾക്കാണ് തുക അനുവദിച്ചത്.