cds

കോലഞ്ചേരി: കുടുംബശ്രീ ഐക്കരനാട് സി.ഡി. എസ് വാർഷികം മുതിർന്ന അംഗം ജാനകി അയ്യപ്പൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഡീന ദീപക് അദ്ധ്യക്ഷയായി. വടവുകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റസീന പരീത് ഐ.എസ്.ഒ പ്രഖ്യാപനം നടത്തി. ജില്ലാമിഷൻ കോ ഓർഡിനേ​റ്റർ ടി.എം. റെജീന മുഖ്യപ്രഭാഷണം നടത്തി. മെമ്പർ സെക്രട്ടറി ജി. സുധീഷ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രസന്ന പ്രദീപ്, പഞ്ചായത്ത് അംഗങ്ങളായ സത്യപ്രകാശ്, ലൗലി ലൂയിസ്, എബി മാത്യു എന്നിവർ സംസാരിച്ചു.