junaid

നെടുമ്പാശേരി: പാലസ്തീനിൽ ഇസ്രായേൽ നടത്തുന്ന അക്രമം ഒരു മത വിഭാഗത്തിന്റെ മാത്രം പ്രശ്‌നമല്ലെന്നും മനുഷ്യരാശിക്ക് നേരെയുള്ള കൂട്ടക്കുരുതിയാണെന്നും കണ്ടന്തറ ജമാഅത്ത് ചീഫ് ഇമാം ഡോ. ജുനൈദ് അസ്ഹരി പറഞ്ഞു.

കുന്നുകര പഞ്ചായത്ത് മഹല്ല് കോ ഓർഡിനേഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പാലസ്തീൻ ഐക്യദാർഢ്യ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എ അബ്ദുൾ ജബ്ബാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. കോഓർഡിനേഷൻ കമ്മിറ്റി ചെയർമാൻ സലാം കൊല്ലിയിൽ അദ്ധ്യക്ഷനായി. ഇ.എ. മുജീബ്, യൂസഫ് അറക്കൽ, മുഹമ്മദ് യാസീൻ റഹ്മാനി, അബ്ദുൾ റഹീം ഹുദവി, എം.എ. സുധീർ തുടങ്ങിയവർ സംസാരിച്ചു.