കളമശേരി: പിണറായി സർക്കാർ പൂർണ പരാജയമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കളമശേരി നിയോജക മണ്ഡലം യു.ഡി.എഫ് ക്യാമ്പ് എക്‌സിക്യുട്ടീവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമലയിൽ അയ്യപ്പ സംഗമം നടത്താൻ പോയ പിണറായി സർക്കാർ അവിടെ നിന്ന് എങ്ങനെ രക്ഷപ്പെടാമെന്ന് നോക്കുകയാണിപ്പോൾ. കിലോ കണക്കിന് സ്വർണമാണ് ശബരിമലയിൽ നിന്ന് അടിച്ച് മാറ്റിയത്. പിണറായി സർക്കാരിനെതിരായ വികാരമാണ് കേരളമാകെ. സി. പി. എം അണികളുടെയും ഇടതു സഹയാത്രികരുടെയും വികാരം പോലും പിണറായി സർക്കാരിന് എതിരാണെന്ന് സതീശൻ പറഞ്ഞു.
യു.ഡി.എഫ് മണ്ഡലം ചെയർമാൻ ഫ്രാൻസിസ് തറയിൽ അധ്യക്ഷത വഹിച്ചു. ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, കെ.പി.സി.സി ജനറൽ സെക്രറട്ടറി ബി.എ. അബ്ദുൽ മുത്തലിബ്, യു.ഡി.എഫ് ജില്ലാ ചെയർമാൻ ഡൊമനിക് പ്രസന്റേഷൻ, മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. വി.ഇ. അബ്ദുൽ ഗഫൂർ എന്നിവർ പ്രസംഗിച്ചു.